Local News
ഖത്തറില്‍ വിശ്വ ഹിന്ദി ദിവസ് ആഘോഷിച്ചു
ദോഹ. ഖത്തറില്‍ വിശ്വ ഹിന്ദി ദിവസ് ആഘോഷിച്ചു. ജനുവരി 11 ന് എംബസി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ദോഹയിലെ കവികള്‍, വിദ്യാര്‍ത്ഥികള്‍, ഹിന്ദി പ്രേമികള്‍ എന്നിവര്‍ പ്രസംഗങ്ങള്‍, കവിതാ പാരായണം, സാംസ്‌കാരിക പ്രകടനങ്ങള്‍ എന്നിവയിലൂടെ തങ്ങളുടെ ഭാഷാ വൈദഗ്ദ്ധ്യവും താല്‍പര്യവും പ്രകടിപ്പിച്ചു.