Breaking News
ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേലും ഹമാസും അംഗീകരിച്ചു
ദോഹ. ഗസ്സയില്‍ 467 ദിവസത്തെ ക്രൂരമായ യുദ്ധത്തിന് വിരാമമാകുന്നു. ഖത്തര്‍, ഈജിപ്ത്, യുഎസ് എന്നിവയുടെ സംയുക്ത മധ്യസ്ഥ ശ്രമങ്ങളിലൂടെ ഹമാസും ഇസ്രായേലും തമ്മില്‍ ഗസ്സ വെടിനിര്‍ത്തലും തടവുകാരെ കൈമാറല്‍ കരാറും അംഗീകരിച്ചതായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനി പ്രഖ്യാപിച്ചു. ഇന്നലെ രാത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കരാര്‍ ജനുവരി 19 ഞായറാഴ്ച പ്രാബല്യത്തില്‍ വരും. വെടിനിര്‍ത്തല്‍ മൂന്ന് ഘട്ടമായാണ് നടക്കുക. ആറാഴ്ച നീണ്ടുനില്‍ക്കുന്ന ആദ്യ ഘട്ടത്തില്‍ 33 ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിക്കും .ഒരു ദിവസം 600 സഹായ ട്രക്കുകള്‍ ഗാസയിലേക്ക് അനുവദിക്കണമെന്നും കരാര്‍ വ്യവസ്ഥ ചെയ്യുന്നു .
കരാറിനെ ലോക നേതാക്കള്‍ സ്വാഗതം ചെയ്തു