കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ അന്താരാഷ്ട്ര അറബിക് സെമിനാര്‍ ജനുവരി 21 മുതല്‍ 23 വരെ
തേഞ്ഞിപ്പലം .കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പും ഫാറൂഖ് കോളേജ് അറബി വകുപ്പും യുഎഇയിലെ ദാറുല്‍ യാസ്മീന്‍ പബ്ളിഷിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബിക് സെമിനാര്‍ ജനുവരി 21 മുതല്‍ 23 വരെ യൂണിവേര്‍സിറ്റിയില്‍ നടക്കും.
ആധുനിക ഭാഷാ സാഹിത്യ സിദ്ധാന്തങ്ങളും ഗള്‍ഫ് സാഹിത്യത്തില്‍ അവയുടെ പ്രയോഗവും എന്ന തലക്കെട്ടില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ യുഎഇ, ഒമാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുളള ഭാഷാ വിദഗ്ധരും സാഹിത്യകാരന്മാരും പങ്കെടുക്കും.
യുഎഇയിലെ പ്രശസ്ത പ്രസാധാകരായ ദാറുല്‍ യാസ്മീന്‍ പബ്ളിഷിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി സിഇഒ ഡോ. മറിയം അല്‍ ശനാസി, ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് യൂണിവേര്‍സിറ്റി അറബിക് വിഭാഗം പ്രൊഫസര്‍മാരായ ഡോ. ഖാലിദ് അല്‍ കിന്‍ദി, ഡോ.അബ്ദുറഹിമാന്‍ തുഅ്മ, ഡോ. മുഹമ്മദ് മുസ്തഫ, ടെക്‌നോളജി ആന്റ് ആപ്‌ളിക്കേഷന്‍ സയന്‍സ് യൂണിവേര്‍സിറ്റി പ്രൊഫസര്‍ ഡോ. സഈദ് അല്‍ സല്‍ത്തി തുടങ്ങിയ വിദഗ്ധര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.
ജനുവരി 23 ന് നടക്കുന്ന ശില്‍പശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് ഗള്‍ഫ് സാഹിത്യത്തില്‍ പ്രായോഗിക പരിജ്ഞാനവും പരിശീലനവും നല്‍കും.
സെമിനാറിലും ശില്‍പശാലയിലും പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ താഴെ കൊടുത്ത ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം https://shorturl.at/lDUVB