Local News

പാസ് ഖത്തര്‍ 2025-2027 പുതിയ ഭാരവാഹികള്‍


ദോഹ: കോഴിക്കോട് ജില്ലയിലെ പൂനൂര്‍ പ്രദേശത്തുകാരുടെ കൂട്ടായമായ പാസ് ഖത്തര്‍ (പൂനൂര്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വീസസ് ഖത്തര്‍) പുതുവര്‍ഷത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

2025-2027 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ജനുവരി 3ന് നടന്ന പാസ് കുടുംബ സംഗമമായ ‘പൂനൂര്‍ കാര്‍ണിവല്‍’ വേദിയിലായിരുന്നു അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പി.എസ് അസ്ഹറലി ആണ് അവതരിപ്പിച്ചത്. കലാം അവേലം (പ്രസിഡന്റ്), ഷഫീഖ് ശംറാസ് (ജനറല്‍ സെക്രട്ടറി), ഡോ. സവാദ് (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍

ഷംസീർ സി.പി, അർഷദ് വി.കെ, സുബൈർ എംകെ, ഷഹ്സാദ് വി.എം, ജുനൈദ് എ.കെ, ജംഷിദ് എന്നിവരാണ് വൈസ് പ്രെസിഡന്റുമാർ. ജുനൈദ് ലാബ്, അഫ്‌നാസ്, ആഷിഖ്, മുബഷിർ, ഗഫൂർ, ഹാരിഫ് എന്നിവരാണ് സെക്രെട്ടറിമാർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മുഹമ്മദ് അലി എം.കെ, ശമ്മാസ്, നഈം, കരീം കെ.പി, ശിഹാബ് എ.പി, ഹൈസം ഓ.പി, ഹാനി ഓ.പി, ആഷിഖ് ആച്ചി, മർജാൻ, നഹ്യാൻ, ഹസീബ് എന്നിവരാണ് എക്സിക്യൂട്ടീവ് മെംബേർസ്  ആയി തിരഞ്ഞെടുക്കപ്പെട്ടത്.

എക്സ് ഖത്തർ കോഓർഡിനേറ്ററായി ഉമ്മർ ഹാജിയെ തിരഞ്ഞെടുക്കുകയുണ്ടായി. വിമൻസ് വിങ് കോഓർഡിനേറ്റർമാരായി ഡോ. സജ്‌ന സവാദ്, അസ്‌ന ഷംസീർ, ഷെറിൻ ഷഫീഖ്, ഷെഹറ ആഷിഖ്, ആബിദ ഗഫൂർ, ഷബ്‌ന നഹ്യാൻ, ബുഷ്‌റ മുബഷിർ, ഹസ്‌ന ആഷിഖ് എന്നിവരെ ഉൾപ്പെടുത്തി.

പൂനൂർ ദേശത്തുകാരായ ഖത്തറിലുള്ളവർക്ക് കൂട്ടായിമയിൽ പങ്കു ചേരാൻ 66094991,33105963,55748979 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!