Breaking News
ഖത്തറില്‍ ആദ്യത്തെ ഫ്രോസണ്‍ പായ്ക്ക്ഡ് റെഡ് ബ്ലഡ് സെല്‍ സേവനം ആരംഭിച്ച് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍
ദോഹ: ഖത്തറില്‍ ആദ്യത്തെ ഫ്രോസണ്‍ പായ്ക്ക്ഡ് റെഡ് ബ്ലഡ് സെല്‍ സേവനം ആരംഭിച്ച് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ലബോറട്ടറി മെഡിസിന്‍ ആന്‍ഡ് പാത്തോളജി ഡിപ്പാര്‍ട്ട്മെന്റ് , ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗമാണ് ഖത്തറിലെ ആദ്യത്തെ ഫ്രോസണ്‍ പാക്ക്ഡ് റെഡ് ബ്ലഡ് സെല്‍ സേവനം ആരംഭിച്ചത്.
അപൂര്‍വ രക്തഗ്രൂപ്പുകളുള്ള രോഗികള്‍ക്കും പ്രത്യേക രക്തപ്പകര്‍ച്ച ആവശ്യമുള്ളവര്‍ക്കും ജീവന്‍ രക്ഷിക്കുന്ന രക്ത ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതില്‍ ഈ മുന്‍നിര സംരംഭം ഏറെ സഹായകമാകും.