Breaking News
ജനുവരി 5 മുതല്‍ 11 വരെ അല്‍ വക്ര ഏരിയയില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട 87 കാറുകളും 3 ട്രെഡ് മില്ലുകളും നീക്കം ചെയ്തു

ദോഹ. ജനുവരി 5 മുതല്‍ 11 വരെ അല്‍ വക്ര ഏരിയയില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട 87 കാറുകളും 3 ട്രെഡ്മില്ലുകളും നീക്കം ചെയ്തു. അല്‍ വക്ര മുനിസിപ്പാലിറ്റിയുമായി സഹകരിച്ച്, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യല്‍ കമ്മിറ്റി, മന്ത്രാലയത്തിലെ മുനിസിപ്പല്‍ നിയന്ത്രണ വകുപ്പും മെക്കാനിക്കല്‍ ഉപകരണ വകുപ്പും, ആഭ്യന്തര സുരക്ഷാ സേന (ലെഖ്വിയ), അല്‍ ഫസ പോലീസ് എന്നിവ സഹകരിച്ച്, നടത്തിയ ശ്രമത്തിലാണ്
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ഉപകരണങ്ങളും നീക്കം ചെയ്തത്