കെഎംസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ നവോത്സവ് 2കെ24 നാദാപുരം കെഎംസിസി ചാമ്പ്യന്മാര്‍
ദോഹ: കെഎംസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി നവോത്സവ് 2കെ24 ന്റെ ഭാഗമായി കലാ വിഭാഗമായ ഗ്രാമികയും സ്‌പോര്‍ട്‌സ് വിങ്ങും ചേര്‍ന്ന് ജില്ലയിലെ മണ്ഡലങ്ങള്‍ തമ്മില്‍ നടത്തിയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ നാദാപുരം മണ്ഡലം കെഎംസിസി ഓവര്‍ ഓള്‍ കിരീടം നേടി. 2024 ഡിസംബര്‍ 27 ന് കായിക മത്സരങ്ങളോട് കൂടി ആരംഭിച്ച മല്‍സരങ്ങള്‍ ജനുവരി 17 ന് കലാ മത്സരങ്ങളോട് കൂടിയാണ് അവസാനിച്ചത്.
ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് ടിടി കുഞ്ഞമ്മദിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങില്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് സ്റ്റേറ്റ് ഭാരവാഹികളുടെയും ഉപദേശക സമിതി അംഗങ്ങളുടെയും ജില്ലാ ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ ഓവര്‍ ഓള്‍ കിരീടം നേടിയ നാദാപുരം മണ്ഡലം കെഎംസിസി ക്ക് ട്രോഫി കൈമാറി.
നവോത്സവ് 2കെ24 ന്റെ ഭാഗമായി നടത്തിയ കായിക മത്സരങ്ങളില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സിംഗിള്‍സില്‍ തിരുവമ്പാടി മണ്ഡലവും ഡബ്ള്‍സില്‍ ബേപ്പൂര്‍ മണ്ഡലവും ജേതാക്കളായി, ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ കൊടുവള്ളി മണ്ഡലവും ജേതാക്കളായി, അത് ലറ്റിക്സ് മത്സരങ്ങളില്‍ 100 മീറ്റര്‍ ഓട്ട മത്സരത്തില്‍ സലീല്‍ എം (പേരാമ്പ്ര മണ്ഡലം) 200 മീറ്റര്‍ മത്സരത്തില്‍ സവാദ് എംപി (നാദാപുരം മണ്ഡലം) 800 മീറ്റര്‍ മത്സരത്തില്‍ നവാസ് പുതിയോട്ടില്‍ (കുറ്റ്യാടി മണ്ഡലം) എന്നിവര്‍ ജേതാക്കളായി. റിലേ മത്സരത്തില്‍ നാദാപുരം മണ്ഡലം ജേതാക്കളായി. ഷോര്‍ട്ട്പ്പുട്ട് മത്സരത്തില്‍ കൊടുവള്ളി മണ്ഡലവും, കമ്പവലി മത്സരത്തില്‍ വടകര മണ്ഡലവും ജേതാക്കളായി. വാശിയേറിയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നാദാപുരം കെഎംസിസി വിജയിച്ചു. കാരംസ് ടൂര്‍ണമെന്റില്‍ വടകരയും, ചെസ്സ് ടൂര്‍ണമെന്റില്‍ കുറ്റ്യാടിയും , ആം റസലിങ്ങില്‍ കൊടുവള്ളി മണ്ഡലവും ജേതാക്കളായി.
നവോത്സവ് 2കെ24 ന്റെ ഭാഗമായി നടത്തിയ കലാ മത്സരങ്ങളില്‍ കവിതാ രചനയില്‍ കൊയിലാണ്ടിയും , പ്രബന്ധ രചനയിലും ന്യൂസ് റിപ്പോര്‍ട്ടിങ്ങിലും നാദാപുരവും, ഇസ് ലാമിക ക്വിസ് മത്സരത്തില്‍ പേരാമ്പ്ര മണ്ഡലവും ജേതാക്കളായി. ജനറല്‍ ക്വിസ് മത്സരത്തില്‍ വടകരയും, നാദാപുരവും തുല്ല്യ പോയിന്റ് നേടി ഒന്നാം സ്ഥാനം പങ്കിട്ടു. മലയാളം പ്രസംഗ മത്സരത്തില്‍ പേരാമ്പ്രയും , ഇംഗ്ലീഷ് പ്രസംഗ മത്സരത്തില്‍ നാദാപുരം കെഎംസിസി യും വിജയികളായി. മാപ്പിളപ്പാട്ട് മത്സരത്തിലും അറബിക് പദ്യം ചൊല്ലല്‍ മത്സരത്തിലും സംഘ ഗാന മത്സരത്തിലും തിരുവമ്പാടി മണ്ഡലം കെഎംസിസി വിജയിച്ചു. കവിതാലാപനത്തില്‍ പേരാമ്പ്രയും, മോണോ ആക്ട് മത്സരത്തില്‍ നാദാപുരവും വിജയിച്ചു. സ്‌കിറ്റ് മത്സരത്തില്‍ വടകരയും, കോല്‍ക്കളി മത്സരത്തില്‍ കൊയിലാണ്ടിയും വിജയികളായി. മുട്ടിപ്പാട്ട് മത്സരത്തില്‍ നാദാപുരം കെഎംസിസി വിജയിച്ചു.
നവോത്സവ് 2കെ24 കലാ കായിക മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ വടകര മണ്ഡലം കെഎംസിസി രണ്ടാം സ്ഥാനത്തിനും തിരുവമ്പാടി മണ്ഡലം മൂന്നാം സ്ഥാനത്തിനും അര്‍ഹരായി.
ജില്ലാ കെഎംസിസി ഭാരവാഹികളായ നവാസ് കോട്ടക്കല്‍, ഷബീര്‍ മേമുണ്ട , നബീല്‍ നന്തി , റുബിനാസ് കൊട്ടേടത് , ഷരീഫ് പിസി , മുജീബ് ദേവര്‍കോവില്‍ , ഫിര്‍ദൗസ് മണിയൂര്‍ , സിറാജ് മാതോത്ത്, ബഷീര്‍ കെകെ എന്നിവര്‍ നേതൃത്വം നല്‍കി. സമാപന ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അതീഖ് റഹ്‌മാന്‍ സ്വാഗതവും ട്രെഷറര്‍ അജ്മല്‍ ടികെ നന്ദിയും പറഞ്ഞു