റിഷാദ് പള്ളിമുക്കിന് യാത്രയയപ്പ്

ദോഹ : ഖത്തറിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഇന്‍കാസ് ഒഐസിസി ഖത്തര്‍ കൊടുവള്ളി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി റിഷാദ് പള്ളിമുക്കിന് നിയോജക മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നല്‍കി.
ചടങ്ങില്‍ ഇന്‍കാസ് ഒഐസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിന്‍ പികെ മേപ്പയ്യൂര്‍,ജില്ലാ ജനറല്‍ സെക്രട്ടറി മുഹദ് അലി വാണിമേല്‍, ട്രഷറര്‍ ഹരീഷ് കുമാര്‍,റഹീം കൊടുവള്ളി, ബെന്നി കൂടത്തായ്, ശമീര്‍ കൊടുവള്ളി, റഈസ് പുത്തൂര്‍, ഗഫൂര്‍ ഓമശ്ശേരി, ഷിജാസ് നടമ്മല്‍ പൊയില്‍, പിസി ശരീഫ്, സികെ ജംഷീര്‍, മോന്‍സി കൂടത്തായ് സംസാരിച്ചു.
മണ്ഡലം കമ്മറ്റിയുടെ സ്‌നേഹോപഹാരവും ചടങ്ങില്‍ കൈമാറി.