ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറം: ഓമനക്കുട്ടന്‍ പരുമല പ്രസിഡണ്ട്, ഷഫീക്ക് അറക്കല്‍ ജനറല്‍ സെക്രട്ടറി, ആര്‍.ജെ രതീഷ് ട്രഷറര്‍
ദോഹ : ഖത്തറിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറം(ഐ.എം.എഫ്) 2025-26 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.അരോമ റെസ്റ്റോറില്‍ ചേര്‍ന്ന വാര്‍ഷികപൊതുയോഗത്തില്‍ പ്രസിഡണ്ട് ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷഫീക്ക് അറക്കല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ ഹുബൈബ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
പുതിയ ഭരണസമിതിയിലേക്ക് ഓമനക്കുട്ടന്‍ പരുമലയെ പ്രസിഡന്റായും(കൈരളി) ഷഫീക്ക് അറക്കലിനെ(മംഗളം) ജനറല്‍ സെക്രട്ടറിയായും,ആര്‍.ജെ രതീഷിനെ(റേഡിയോ മലയാളം) ട്രഷററായും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് : സാദിഖ് ചെന്നാടന്‍(മലയാളം ന്യൂസ് ),സെക്രട്ടറി : അന്‍വര്‍ പാലേരി(24 ന്യൂസ് / ഫ്ളവേഴ്സ് ) എന്നിവരാണ് മറ്റു ഭാരവാഹികള്‍.എക്സിക്യുടീവ് അംഗങ്ങളായി ഫൈസല്‍(മീഡിയ വണ്‍), ഹുബൈബ്(ഗള്‍ഫ് മാധ്യമം),അഹമ്മദ്കുട്ടി അറളയില്‍(ദേശാഭിമാനി),ഷഫീക് ആലുങ്ങല്‍(ഗള്‍ഫ് ടൈംസ്),നിസ(റേഡിയോ സുനോ) എന്നിവരെയും തെരെഞ്ഞെടുത്തു.
ഓമനക്കുട്ടന്‍പരുമല, ഷഫീക് അറക്കല്‍,അന്‍വര്‍ പാലേരി എന്നിവര്‍ സംസാരിച്ചു.