Breaking News
നാളെ മുതല്‍ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യത, തണുപ്പ് കൂടാം
ദോഹ: നാളെ മുതല്‍ രാജ്യത്ത് ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ (ക്യുഎംഡി) ഏറ്റവും പുതിയ അപ്ഡേറ്റ്. വടക്കുപടിഞ്ഞാറന്‍ കാറ്റ് താപനിലയില്‍ കുറവുണ്ടാക്കുകയും തണുപ്പ് വര്‍ദ്ധിക്കുകയും ചെയ്യാമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ കാലയളവില്‍ സമുദ്ര മുന്നറിയിപ്പുകള്‍ പ്രാബല്യത്തില്‍ തുടരുമെന്നും വകുപ്പ് അറിയിച്ചു. പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കാനും സമുദ്ര പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും ബന്ധപ്പെട്ട അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.