ജി സി സി വടം വലി മത്സരം പോസ്റ്റര്‍ പ്രകാശനം ചെയ്തു
ദോഹ. ഖത്തര്‍ കെ എം സി സി കായിക വിഭാഗം സംഘടിപ്പിക്കുന്ന പ്രഥമ ജി സി സി വടം വലി മത്സരത്തിന്റെ പോസ്റ്റര്‍ പ്രകാശനം തുമാമയിലെ കെ എം സി സി ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടിയില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ.പി അബ്ദു റഹ്‌മാന്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ അബ്ദുസമദ്, ജനറല്‍ സിക്രട്ടറി സലീം നാലകത്ത് , വടംവലിയുടെ മുഖ്യ പ്രായോചകരായ ടീ സ്റ്റോപ്പിന്റെ പ്രതിനിധികളായ ഫവാസ് , നബീല്‍ , പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഐ.സി.ബി.ഫ്, ഐ.സി.സി, ഐ.എസ്.സി പ്രതിനിധികള്‍ , ഖത്തര്‍ കെ.എം.സി.സി സ്റ്റേറ്റ് ഭാരവാഹികള്‍, വേള്‍ഡ് കെ.എം.സി.സി ഭാരവാഹികള്‍, സ്‌പോര്‍ട്‌സ് വിംഗ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫെബ്രവരി ഏഴ് വെള്ളിയാഴ്ച്ച മൂന്ന് മണി മുതല്‍ റയ്യാനിലെ അബ്‌സല്യൂട്ട് സ്‌പോര്‍ട്‌സ് വടംവലി സ്ലാബ് കോര്‍ട്ടില്‍ നടക്കുന്ന മത്സരത്തില്‍ ഖത്തര്‍,യൂ എ ഇ, സൗദി, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നായി ഇരുപതില്‍ പരം ടീമുകള്‍ അണിനിരക്കുന്ന വടം വലി മത്സരത്തില്‍ വിജയികള്‍ക്ക് ഇരുപത്തി അയ്യായിരത്തില്‍ പരം ഖത്തര്‍ റിയാലിന്റെ ക്യാഷ് പ്രൈസും, പടുകൂറ്റന്‍ ട്രോഫിയും വിജയികള്‍ക്ക് സമ്മാനിക്കുമെന്ന് സ്‌പോര്‍ട്‌സ് വിംഗ് കമ്മിറ്റി ഭാരവാഹികള്‍ അറീയിച്ചു.