Local News

നാടിന്റെ നന്മക്ക് നമ്മള്‍ ഒന്നാകണം എന്ന തലക്കെട്ടില്‍ പ്രവാസി വെല്‍ഫെയര്‍ കള്‍ച്ചറല്‍ ഫോറം മഞ്ചേരി മണ്ഡലം സഹോദര്യ യാത്ര സംഘടിപ്പിച്ചു

ദോഹ. നാടിന്റെ നന്മക്ക് നമ്മള്‍ ഒന്നാകണം എന്ന തലക്കെട്ടില്‍ പ്രവാസി വെല്‍ഫെയര്‍ കള്‍ച്ചറല്‍ ഫോറം മഞ്ചേരി മണ്ഡലം സഹോദര്യ യാത്ര സംഘടിപ്പിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് ചന്ദ്രമോഹനന്‍ നയിക്കുന്ന സാഹോദര്യ യാത്രയില്‍ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് അനീസ് മാള മുഖ്യപ്രഭാഷണം നടത്തി, സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റി അംഗം കുഞ്ഞിക്ക, മലപ്പുറം ജില്ലാ പ്രസിഡണ്ട് ആമീന്‍ അന്നാര , എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. സ്റ്റേറ്റ് പ്രസിഡണ്ടിന് വിവിധ സംഘടനാ പ്രതിനിധികള്‍ ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് പ്രസിഡണ്ട് ചന്ദ്രമോഹന്‍ മറുപടി പ്രസംഗം നടത്തി. പരിപാടിയില്‍ ഷിബിലി സ്വാഗതവും, മണ്ഡലം പ്രസിഡണ്ട് യാസര്‍ എം ടി അധ്യക്ഷത വഹിക്കുകയും ചെയ്തു.
രണ്ട് സെക്ഷനുകളിലായി നടന്ന പരിപാടിയില്‍ ആദ്യ സെക്ഷനില്‍ മൈലാഞ്ചിടല്‍ മത്സരം , കുട്ടികളുടെ ഡ്രോയിങ്, കളറിംഗ് എന്നീ മത്സരങ്ങള്‍ നടന്നു. വിജയികള്‍ക്ക് സ്റ്റേറ്റ് പ്രസിഡന്റ് ചന്ദ്രമോഹനന്‍ സമ്മാനങ്ങള്‍ നല്‍കി.
കൂടാതെ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്തു.
തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി കുട്ടികളുടെ വിവിധതരം കലാപരിപാടികളും, ഒപ്പനയും, ഉൃ. ഷെഫീഖ് ലഹരി ബോധവല്‍ക്കരണത്തിന്റെ പ്രസന്റേഷന്‍ അവതരിപ്പിക്കുകയും ചെയ്തു. പരിപാടിയില്‍ ഷാമിയ സ്റ്റേറ്റ് പ്രസിഡണ്ട് ചന്ദ്രമോഹനന്റെ ചിത്രം വരച്ച ഫോട്ടോ സമ്മാനം നല്‍കി.
ഷാക്കിര്‍ കെ, ഹുസൈന്‍ എം ടി , നാസര്‍ പി , ഷിബിലി പയ്യനാട്, സല്‍മാന്‍ എ കെ , ഫസീല , സല്‍വ്വ, ഫെബിന എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടി പ്രവാസി വെല്‍ഫെയര്‍ കലാസംഘത്തിന്റെ നാടകത്തോടുകൂടിയാണ് പരിപാടി അവസാനിച്ചത്.

Related Articles

Back to top button
error: Content is protected !!