Local NewsUncategorized
ഖത്തര്‍ കെഎംസിസി ലൈബ്രറിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
ദോഹ. ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങളുടെ സെറ്റ് ഖത്തര്‍ കെഎംസിസി ലൈബ്രറിക്ക് സമ്മാനിച്ചു.
കെ.എം.സി.സി സംസ്ഥാന കമ്മറ്റി ഓഫീസില്‍ ഗ്രന്ഥകാരന്‍ നേരിട്ടെത്തിയാണ് പുസ്തകം സമ്മാനിച്ചത്. കെ.എം.സി.സി സംസ്ഥാന കമ്മറ്റി പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദ് പുസ്തകം ഏറ്റുവാങ്ങി. സംസ്ഥാന കമ്മറ്റി സെക്രട്ടറിമാരായ ഫൈസല്‍ കേളോത്ത്, അലി മൊറയൂര്‍, മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ എന്നിവരും സംബന്ധിച്ചു.
ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളുമടങ്ങിയ വിജയമന്ത്രങ്ങള്‍ ബന്ന ചേന്ദമംഗല്ലൂരിന്റെ മനോഹരമായ ശബ്ദത്തില്‍ ലോകത്തെമ്പാടുള്ള മലയാളികള്‍ ഏറ്റെടുത്ത മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ് വിജയമന്ത്രങ്ങള്‍ .