അഗ്രിടെക് എക്സിബിഷനില്‍ ഇന്ത്യന്‍ എംബസിയും ഐബിപിസിയും

ദോഹ. കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ നടക്കുന്ന അഗ്രിടെക് എക്സിബിഷനില്‍ ഐബിപിസി ഖത്തറുമായി സഹകരിച്ച് ഇന്ത്യന്‍ എംബസി പങ്കെടുക്കുന്നു.
ഹൈഡ്രോപോണിക്സ്, ഹോര്‍ട്ടികള്‍ച്ചര്‍, അക്വാകള്‍ച്ചര്‍, ഡ്രോണുകളുടെ ഉപയോഗം എന്നിവയുള്‍പ്പെടെയുള്ള കാര്‍ഷിക സാങ്കേതിക വിദ്യകളില്‍ ഇന്ത്യയുടെ വൈദഗ്ധ്യം പ്രദര്‍ശിപ്പിച്ചാണ് ഇന്ത്യന്‍ സാന്നിധ്യം ശ്രദ്ധേയമാകുന്നത്. പ്രദര്‍ശനം നാളെ സമാപിക്കും.