Local News
ഖത്തര്‍ മഞ്ഞപ്പടയുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന്
![](https://internationalmalayaly.com/wp-content/uploads/2025/02/manjappada-1120x747.jpg)
ദോഹ. ഖത്തര്‍ ദേശീയ സ്‌പോര്‍ട്‌സ് ദിനത്തോടനുബന്ധിച്ച് ഖത്തര്‍ മഞ്ഞപ്പടയുടെ മെമ്പര്‍മാര്‍ക്കായി ഒരുക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അബൂഹമൂര്‍ അല്‍ജസീറ അക്കാദമിയില്‍ ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ നടക്കും.
കേരളത്തിലെ ഫുട്‌ബോള്‍ ഇതിഹാസതാരങ്ങളുടെ പേരില്‍ 10 ടീം ആയിട്ടാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. 100 ലധികം കളിക്കാര്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ മനോഹരമായ ട്രോഫിയുടേയും ജേഴ്‌സിയുടേയും പ്രകാശനം കഴിഞ്ഞ ദിവസം നടന്നു.
ചാക്കോ എഫ്.സി, ജോ പോള്‍ എഫ്.സി, ഐ.എം വിജയന്‍ എഫ്.സി, ഷറഫലി എഫ്.സി, വി.പി സത്യന്‍ എഫ്.സി, പാപ്പച്ചന്‍ എഫ്.സി, എന്‍.പി പ്രദീപ് എഫ്.സി, ഒളിമ്പ്യന്‍ റഹ്‌മാന്‍ എഫ്.സി, ആസിഫ് സഹീര്‍ എഫ്.സി എന്നീ ടീമുകളായിട്ടാണ് മത്സരിക്കുന്നത്.