കെ മുഹമ്മദ് ഈസ യുടെ വിയോഗത്തില്‍ കെഎംസിസി ദുഃഖാചരണം : എല്ലാ പരിപാടികളും മാറ്റി വെച്ചു
![](https://internationalmalayaly.com/wp-content/uploads/2025/02/kmcc-4-1120x747.jpg)
ദോഹ : കെ എം സി സി ഖത്തര്‍ സീനിയര്‍ വൈ പ്രസിഡന്റും പ്രമുഖ വ്യവസായിയും അലി ഇന്റര്‍നേഷണല്‍ ജനറല്‍ മാനേജറും നിരവധി ജീവകാരുണ്യ മത സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ നെടുംതൂണുമായ കെ മുഹമ്മദ് ഈസ ( 69)യുടെ വിയോഗത്തിലെ ദുഃഖാചരണത്തിന്റെ ഭാഗമായി കെഎംസിസിയുടെ ഏഴ് ദിവസത്തെ എല്ലാ പരിപാടികളും മാറ്റിവെച്ചു.
കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി ഖത്തറിലെ മത സാമൂഹിക രാഷ്ട്രീയ കായിക മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ഇന്നലെ പുലര്‍ച്ചെയാണ് ഈ ലോകത്തോട് വിട പറഞ്ഞത്. ഈസക്കയുടെ വിയോഗത്തില്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി .
കെഎംസിസി പ്രസ്ഥാനത്തിനും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെയും നെടും തൂണായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ് .
ജീവ കാര്യണ്യ പ്രവര്‍ത്തനം ജീവ വായു പോലെയായിരുന്നു അദ്ദേഹത്തിന് . മികച്ച സംഘാടകന്‍ നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകനുമായ അദ്ദേഹത്തിന്റെ വിയോഗം മുഴുവന്‍ സമൂഹത്തിനും കനത്ത നഷ്ടമാണ് കെഎംസിസി പ്രസ്ഥാനത്തിന് നികത്താനാവാത്ത വിടവാണ് വിയോഗം സൃഷ്ടിക്കുന്നത് എന്ന് അനുശോചന സന്ദേശത്തില്‍ സംസ്ഥാന കമ്മിറ്റി പറഞ്ഞു .
സംസ്ഥാന മുസ്ലിം ലീഗ് നേതാക്കള്‍ വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും അനുശോചിച്ചു . നിര്യാണത്തെ തുടര്‍ന്ന് കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. എല്ലാ ഘടകങ്ങളുടെയും സംഘടനാപരമായ മുഴുവന്‍ പരിപാടികളും മാറ്റിവെച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു .
ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം മുന്‍ പ്രസിഡണ്ടും നിലവില്‍ ചീഫ് കോ ഓഡിനേറ്ററുമാണ് .
തിരുവനന്തപുരം സിഎച്ച് സെന്റര്‍ വൈസ് പ്രസിഡണ്ടും, പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍ ട്രഷറര്‍, ചൂലൂര്‍ സിഎച്ച് സെന്റര്‍ വൈസ് ചെയര്‍മാന്‍ തുടങ്ങി നിരവധി ജീവകാരുണ്യ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹിത്വം വഹിച്ചു വരികയായിരുന്നു.
നസീമയാണ് ഭാര്യ . നൗഫല്‍ മുഹമ്മദ് ഈസ, നാദിര്‍ ഈസ, നമീര്‍ ഈസ, നജ്ല എന്നിവര്‍ മക്കളും ആസാദ്. ഷഹനാസ് , ഫഹ്‌മി , ഫമിത എന്നിവര്‍ മരുമക്കളുമാണ്.