Breaking News
മാച്ച് ഫോര്‍ ഹോപ് ഇന്ന് , ബീന്‍ സ്പോര്‍ട്സ് 24 രാജ്യങ്ങളില്‍ സൗജന്യമായി തല്‍സമയം സംപ്രേഷണം ചെയ്യും
![](https://internationalmalayaly.com/wp-content/uploads/2025/02/match-for-hope-1120x747.jpg)
ദോഹ: ഇന്റര്‍നാഷണല്‍ മീഡിയ ഓഫീസിന്റെ കീഴിലുള്ള സാംസ്‌കാരിക വേദിയായ ഖ്യൂ ലൈഫ് സംഘടിപ്പിക്കുന്ന രണ്ടാമത് മാച്ച് ഫോര്‍ ഹോപ് ഇന്ന് വൈകുന്നേരം 8 മണിക്ക് സ്റ്റേഡിയം 974-ല്‍ നടക്കും.
മേഖലയിലെ പ്രമുഖ സ്പോര്‍ട്സ് ശൃംഖലയായ ബീന്‍ സ്പോര്‍ട്സ് 24 രാജ്യങ്ങളില്‍ സൗജന്യമായി തല്‍സമയം സംപ്രേഷണം ചെയ്യും. പരിപാടിയില്‍ നിന്ന് സമാഹരിക്കുന്ന എല്ലാ വരുമാനവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുക.