Breaking News
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം റമദാന്‍ മാര്‍ച്ച് 1 ന് ആരംഭിക്കും

ദോഹ: കുവൈറ്റിലെ അല്‍-അജാരി സയന്റിഫിക് സെന്ററുമായി സഹകരിച്ച് ഖത്തര്‍ കലണ്ടര്‍ ഹൗസ്, വിദഗ്ദ്ധര്‍ നടത്തുന്ന ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം, വിശുദ്ധ റമദാന്‍ മാസത്തിന്റെ ആദ്യ ദിവസം 2025 മാര്‍ച്ച് 1 ശനിയാഴ്ച ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ റമദാന്‍ ആരംഭം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഔഖാഫ് മന്ത്രാലയമാണ് നടത്തുക.