Breaking News
ഇന്തോ ഖത്തര്‍ ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയര്‍ത്താന്‍ ധാരണ

ദോഹ. ഇന്തോ ഖത്തര്‍ ബന്ധത്തില്‍ പുതിയ വഴിത്തിരിവ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയര്‍ത്താന്‍ ധാരണയായി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്ഡ ഹമദ് അല്‍ ഥാനിയും ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ ഇന്ന് ന്യൂഡല്‍ഹിയിലെ ഹൈദറാബാദ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്.
ഇത് സംബന്ധിച്ച കരാറില്‍ ഖത്തര്‍ പ്രധാന മന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ ബിന്‍ ജാസിം അല്‍ ഥാനിയും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ഒപ്പുവെച്ചു.

ഇരട്ട നികുതി ഒഴിവാക്കുന്നതിനുള്ള കരാറിലും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചു. ധനകാര്യ മന്ത്രി നിര്‍മല സീതാരാമനാണ് ഈ കരാറില്‍ ഒപ്പിട്ടത്.
ഖത്തറില്‍ നിന്നും ഇന്ത്യ കൂടുതല്‍ പ്രകൃതി വാതകം വാങ്ങാനും കരാറായതായാണ് റിപ്പോര്‍ട്ടുകള്‍