യൂണിറ്റി ഖത്തര്‍ ഈസക്കയെ അനുസ്മരിച്ചു

ദോഹ: യൂണിറ്റി ഖത്തറിന്റെ നേതൃത്വത്തില്‍ വുഖൈര്‍ നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഈസക്ക അനുസ്മരണം നടത്തി.
പരസ്പര ഐക്യവും സ്‌നേഹവും നിലനിര്‍ത്താന്‍ അദ്ദേഹം കാണിച്ച താല്‍പര്യം എടുത്തുപറയേണ്ടതായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു.
വൈസ് ചെയര്‍മാന്‍ ഡോ. എം.പി. ഷാഫി ഹാജി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചീഫ് കോര്‍ഡിനേറ്റര്‍ ഖലീല്‍ പരീത് സ്വാഗതവും കോര്‍ഡിനേറ്റര്‍ മശ്ഹൂദ് വി സി നന്ദിയും പറഞ്ഞു. ഫൈസല്‍ ഹുദവി, എസ് എ എം ബഷീര്‍, ഹബീബ് റഹ്‌മാന്‍ കിഴിശ്ശേരി, അഡ്വ ഇസ്സുദ്ദീന്‍, നസീര്‍ പാനൂര്‍, മുനീര്‍ മങ്കട, ഫാസില്‍ ഹമീദ്, സക്കരിയ്യ മാണിയൂര്‍, ഷൗക്കത്തലി ടി.എ. ജെ, ഉമര്‍ സ്വലാഹി, സിറാജ് ചൊവ്വ, നാലകത്ത് അബ്ദുല്‍ സലാം, ഈസ്സ ക്കയുടെ മക്കളായ നൗഫല്‍ മുഹമ്മദ് ഈസ, നാദിര്‍ മുഹമ്മദ് ഈസ, നജില ഈസ, ആസാദ്, നാമിര്‍ മുഹമ്മദ് ഈസ എന്നിവര്‍ സംസാരിച്ചു.മുനീര്‍ അഹ്‌മദ് ഖിറാഅത്ത് നടത്തി