Local News
അക്കര ഫൗണ്ടേഷനും ആസ്റ്റര്‍ മെഡ് സിറ്റിയും സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ ഹൃദയ ശസ്ത്രക്രിയ തുടര്‍ ചികില്‍സാ ക്യാമ്പ് ഫെബ്രുവരി 23 ന്

ദോഹ. അക്കര ഫൗണ്ടേഷനും ആസ്റ്റര്‍ മെഡ് സിറ്റിയും സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ ഹൃദയ ശസ്ത്രക്രിയ തുടര്‍ ചികില്‍സാ ക്യാമ്പ് ഫെബ്രുവരി 23 ന് ഞായറാഴ്ച മുളിയാറിലുള്ള അക്കര ഫൗണ്ടേഷനില്‍ നടക്കും. രാവിലെ 8.30 മുതല്‍ ഉച്ചക്ക് 1.30 വരെയാണ് പരിപാടി. പത്തു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9947812703, 8281492242 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.