ചൂലൂര്‍ സി. എച്ച്. സെന്ററിന് കെ. എം. സി. സി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സഹായം നല്‍കി

ദോഹ: കെ. എം. സി. സി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വരൂപിച്ച ഫണ്ട് ചൂലൂര്‍ സിഎച്ച് സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ സെന്റര്‍ പ്രസിഡണ്ടും മുസ് ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പിക്ക് ജില്ലാ കെ. എം. സി. സി വൈസ് പ്രസിഡണ്ട് കെ.കെ.ബഷീര്‍ കൈമാറി.
ചടങ്ങില്‍ കെ. എം. സി. സി ഖത്തര്‍ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് മമ്മു ഷമ്മാസ്, കെ. എം. സി. സി ഖത്തര്‍ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ഇഎ നാസര്‍, ചൂലൂര്‍ സി. എച്ച്. സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ഇകെ മുഹമ്മദലി, സി എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി കെഎ ഖാദര്‍ മാസ്റ്റര്‍, ട്രഷറര്‍ പി മൊയ്തീന്‍ ഹാജി, പിആര്‍ഒ കെ. പി. യു അലി, ഭാരവാഹികളായ ആലിഹസന്‍ മാവൂര്‍, എന്‍.പി ഹംസ മാസ്റ്റര്‍, പിപി അബ്ദുറഹ്‌മാന്‍, ഇസിഎം ബഷീര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.