അബ്ദുല്‍ റഊഫ് കൊണ്ടോട്ടിക്ക് കേരള എക്കണോമിക് ഫോറം ആജീവനാന്ത അംഗത്വം

ദോഹ. ഖത്തറില്‍ നിന്നുള്ള ലോക കേരള സഭ പ്രതിനിധിയും പ്രവാസി വിഷയങ്ങളില്‍ ആധികാരിക പഠനങ്ങള്‍ നടത്തുകയും ക്ഷേമ പദ്ധതികള്‍ക്കും പുരോഗതികള്‍ക്കുമായി സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിരന്തരം ഇടപെടുകയും ചെയ്യുന്ന അബ്ദുല്‍ റഊഫ് കൊണ്ടോട്ടിക്ക് കേരള എക്കണോമിക് ഫോറം ആജീവനാന്ത അംഗത്വം.
തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ ക്യാമ്പസില്‍ വച്ച് നടന്ന വെച്ച് നടന്ന കേരള എക്കണോമിക്ക് കോണ്‍ഫറന്‍സ് വെച്ച് ഏഴാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാനും ഫോറം പ്രസിഡണ്ടുമായ ഡോക്ടര്‍ കെ എന്‍ ഹരിലാല്‍ ജനറല്‍ സെക്രട്ടറി സന്തോഷ് ടി വര്‍ഗ്ഗീസ്, ട്രഷറര്‍ ഗോഡ് വിന്‍ മറ്റു അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അംഗത്വം നല്‍കിയത്.
കുടിയേറ്റം അടക്കമുള്ള കേരളത്തിന്റെ സാമ്പത്തിക വിഷയങ്ങളില്‍ വിവിധ പഠനങ്ങള്‍ നടത്തുകയും സാമ്പത്തിക പുരോഗതിക്കായി സര്‍ക്കാറുമായി സഹകരിച്ച് വിവിധ കാര്യങ്ങളാണ് കേരള എക്കണോമിക് ഫോറം നടത്തുന്നത്.