Local News

വാര്‍ഷിക റമദാന്‍ ഫുഡ് ബാസ്‌ക്കറ്റ് പദ്ധതി തുടരുന്നു

ദോഹ. പുണ്യമാസത്തില്‍ ദരിദ്രരായ കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വാര്‍ഷിക റമദാന്‍ ഫുഡ് ബാസ്‌ക്കറ്റ് പദ്ധതി തുടരുന്നതായി എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ് ലാമിക് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്) പ്രഖ്യാപിച്ചു.

ഈ പുണ്യസമയത്ത് ഐക്യദാര്‍ഢ്യത്തിന്റെയും ഉദാരതയുടെയും മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ റമദാന്‍ ഭക്ഷണ കൊട്ടകള്‍ വിതരണം ചെയ്യുന്നത് മന്ത്രാലയത്തിന് അഭിമാനകരമാണെന്ന് ഔഖാഫിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് എന്‍ജിന്‍ ഹസ്സന്‍ അബ്ദുല്ല അല്‍ മര്‍സൂഖി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഇഫ്താറിനും സുഹൂറിനുമുള്ള പോഷക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കുടുംബങ്ങളെ സഹായിക്കുന്ന വിവിധ അവശ്യ ഭക്ഷ്യവസ്തുക്കള്‍ കൊട്ടകളില്‍ അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍ ലഘൂകരിക്കുന്നതിലും അവര്‍ക്ക് കൂടുതല്‍ സുഖത്തോടും അന്തസ്സോടും കൂടി റമദാന്‍ ആചരിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിലും ഈ സംരംഭം നിര്‍ണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!