ഗാസ മുനമ്പിലേക്കുള്ള മാനുഷിക സഹായം തടയുന്ന ഇസ്രായേല്‍ നടപടിയെ ഖത്തര്‍ ശക്തമായി അപലപിച്ചു

ദോഹ. ഗാസ മുനമ്പിലേക്കുള്ള മാനുഷിക സഹായങ്ങളുടെ പ്രവേശനം നിര്‍ത്തിവയ്ക്കാനുള്ള ഇസ്രായേല്‍ അധിനിവേശ സര്‍ക്കാരിന്റെ തീരുമാനത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു, വെടിനിര്‍ത്തല്‍ കരാര്‍, അന്താരാഷ്ട്ര മാനുഷിക നിയമം, നാലാം ജനീവ കണ്‍വെന്‍ഷന്‍, മതനിയമങ്ങള്‍ എന്നിവയുടെയല്ലാം നഗ്‌നമായ ലംഘനമാണിതെന്ന് ഖത്തര്‍ പ്രസ്താവനയില്‍ പറഞ്ഞു.