ഖത്തറില്‍ ടാക്‌സ് അടക്കാതെ പിഴ വന്ന സ്ഥാപനങ്ങള്‍ക്ക് പൊതുമാപ്പുമായി ജനറല്‍ ടാക്‌സ് അതോരിറ്റി

ദോഹ. ഖത്തറില്‍ ഓരോ കമ്പനിയും വര്‍ഷം തോറും അംഗീകൃത ഓഡിറ്റ് കമ്പനി മുഖേന കണക്ക് ശരിയാക്കുകയും ലാഭ വിഹിതത്തിന് കൃത്യമായ നികുതിയടക്കുകയും വേണം. എന്തെങ്കിലും സാഹചര്യത്താല്‍ കണക്ക് സമര്‍പ്പിക്കുകയോ നികുതിയടക്കുകയോ ചെയ്യാത്തതിന്റെ പേരില്‍ പിഴ വന്നവര്‍ക്ക് മാര്‍ച്ച് 1 മുതല്‍ 6 മാസത്തേക്ക് പൊതുമാപ്പുമായി ജനറല്‍ ടാക്‌സ് അതോരിറ്റി രംഗത്തെത്തി.
വീഴ്ച വരുത്തിയ സ്ഥാപനങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ബന്ധപ്പെട്ടവര്‍ ഉപദേശിക്കുന്നു