കരുണ നിറഞ്ഞ കരുണാര്‍ദ്രം : നിരാലംബര്‍ക്ക് സാന്ത്വനമേകി

തിരുവനന്തപുരം. എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ കാനറാ ബാങ്കുമായി സംഘടിപ്പിച്ച കരുണാര്‍ദ്രം ജീവകാരുണ്യ സഹായ വിതരണം പരിശുദ്ധമായ റംസാന്‍ മാസത്തിന്റെ രണ്ടാം ദിനത്തില്‍ സമുചിതമായി ആചരിച്ചു.
സമൂഹത്തില്‍ നിരാലംബരും നിരാശ്രയരും ആലംബഹീനരുമായവര്‍ക്ക് ആശ്വാസത്തിന്റെ സാന്ത്വനം പകരുന്ന മഹത്വമേറിയ ചടങ്ങിന് നിരവധി പേര്‍ സാനിദ്ധ്യമരുളി.
പ്രവാസ ലോകത്ത് ജീവിതം കരുപ്പിടിപ്പിക്കാന്‍ പോയവര്‍ നിരാശരായി മടങ്ങിയെത്തി. അവരുടെ കുടുംബിനികള്‍ക്ക് ജീവിതോപാധിയായി
15 തയ്യല്‍ മെഷ്യനുകള്‍, പരസഹായമില്ലാതെ നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്തവര്‍, നടക്കാന്‍ കഴിയാത്തവരുള്‍പ്പടെ അംഗവിഹനായവരായ 15 പേര്‍ക്ക് വീല്‍ചെയറുകള്‍, ഡയാലിസ് ആവശ്യമായ 15 പേര്‍ക്ക് ഒരാളിന് 3 തവണ ഡയാലിസ് ചെയ്യാനുള്ള സാമ്പത്തിക സഹായം, ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്‌കോളര്‍പ്പ് എന്നിവയായിരുന്നു കരുണാര്‍ദ്രം 13-ാം എഡിഷന്‍ വിതരണം
ചെയ്തത്.
സാന്ത്വനത്തിന്റെ സ്‌നേഹ സ്പര്‍ശം ആശ്ലേഷിച്ച മഹത്തരമായ ഈ ധന്യ കര്‍മ്മത്തിനു ‘മുഖ്യ സംഘാടകനും എന്‍.ആര്‍. ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ പ്രവാസി ബന്ധു ഡോ.എസ്. അഹമദ് അദ്ധ്യക്ഷത വഹിച്ചു.
കാനറാ ബാങ്ക് തിരുവനന്തപുരം സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ പ്രദീപ് കെ. എസ്. ഉദ്ഘാടനം ചെയ്തു.
നിരാശ്രരായവരും നിരാലംബരും വിവിധ രോഗങ്ങളാല്‍ നടക്കാന്‍ കഴിയാത്തവരും ഡയാലിസിനു വിധേയരായവരുള്‍പ്പെടെയുള്ളവര്‍ അവരുടെ ബന്ധുമിത്രാധികളോടൊപ്പം എത്തി സഹായങ്ങള്‍ സ്വീകരിച്ചു. കാനറാ ബാങ്ക് ജനറല്‍ മാനേജര്‍ പ്രദീപ് നോടൊപ്പം എന്‍.പീതാംബരക്കുറുപ്പ്, നഗരസഭാ കൗണ്‍സിലറായ ഷാജിത നാസര്‍, വി.ഹരികുമാര്‍ , കാരുണ്യ കള്‍ച്ചറല്‍ റൂറല്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി ചെയര്‍മാന്‍ പൂഴനാട് സുധീര്‍ എന്നിവരും വിതരണ കര്‍മ്മം നിര്‍വ്വഹിച്ചു.
ചലച്ചിത്ര ടെലി ഫിലിം താരങ്ങളായ സിനി പ്രസാദ്, കലാറാണി, ജീവകാരുണ്യ പ്രവര്‍ത്തകയായ കൊല്ലം ഗ്രേസി, സ്വപ്നകൂട് ജനറല്‍ സെക്രട്ടറി പി.ബി. ഹാരീസ് മാന്നാര്‍, വെഞ്ഞാറമൂട് ചാരിറ്റി വില്ലേജ് ഡയറക്ടര്‍ ഇമാം ഹുദ്വി, കൗണ്‍സില്‍ സീനിയര്‍ വൈസ് ചെയര്‍മാന്‍ ശശി.ആര്‍. നായര്‍. അഡ്വ. ഫസീഹ, കലാപ്രേമി ബഷീര്‍ ബാബു എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
മതമൈത്രി സംഗീതജ്ഞന്‍ ഡോ. വാഴമുട്ടം ചന്ദ്രബാബു റംസാന്‍ ഗീതം ആലപിച്ചു. പ്രോഗ്രാം കണ്‍വീനര്‍ പനച്ചമൂട് ഷാജഹാന്‍ സ്വാഗതം പറഞ്ഞു. ഡോ. ഷൈനി മീര, സുരേഷ് ബാംഗ്‌ളൂര്‍ എന്നിവരെ ആദരിച്ചു.
പരിശുദ്ധ റംസാന്‍ മാസത്തിന്റ രണ്ടാം ദിനത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നോമ്പുതുറകിറ്റും അരക്കിലോ വീതം തൂക്കം വരുന്ന ഈത്തപ്പഴം പായ്ക്കറ്റും വിതരണം ചെയ്തു.
20 വര്‍ഷം പിന്നിട്ട എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ലണ്ടന്‍, യുഎസ്എ,
മലേഷ്യ, യു എ ഇ . ബഹ്‌റൈന്‍, ഖത്തര്‍, മസ്‌ക്കത്ത്, തുടങ്ങി രാജ്യങ്ങളില്‍ ഉള്‍പ്പടെയുളള 36 സംഘടനകളുടെ കൂട്ടായ്മയാണ്