പ്രവാസികള്‍ ജാഗരൂകരാവണം: സിദ്ധീഖ് ചെറുവല്ലൂര്‍

ദോഹ:കുടുംബം സംരക്ഷിക്കാന്‍ പെടാ പാടുമായി ഗള്‍ഫില്‍ ത്യാഗം സഹിക്കുന്ന പ്രവാസികള്‍ പലപ്പോഴും അവരുടെ പൊന്നോമന മക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തിന്റെ അവഗണനകള്‍ക്കും അവഹേളനങ്ങള്‍ക്കും പാത്രമാകേണ്ടി വരുന്ന ദുരന്ത പൂര്‍ണ്ണമായ സ്ഥിതിവിശേഷം വരാതിരിക്കാന്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്നും കുടുംബത്തിന് സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളും, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും സ്വായത്തമാക്കാന്‍ ശ്രദ്ധാലുക്കളാവണമെന്നും പൊതു പ്രവര്‍ത്തകനും, ഖത്തര്‍ ഇന്‍കാസ് ഭാരവാഹിയുമായ സിദ്ധീഖ് ചെറവല്ലൂര്‍ പറഞ്ഞു. ഖത്തറില്‍ നടന്ന ഇര്‍ശാദ് സ്‌നേഹ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിദ്ധീഖ് മൗലവി അയിലക്കാട് അദ്ധ്യക്ഷതയില്‍ ഡോ: വിവി.ഹംസ അല്‍ സുവൈദി സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്തു. വാരിയത്ത് മുഹമ്മദലി (സെക്രട്ടറി-ഇര്‍ഷാദ് പന്താവൂര്‍) സയ്യിദ് ജഹ്ഫര്‍ തങ്ങള്‍ മമ്പുറം, കുട്ടി നടുവട്ടം മന്‍സൂര്‍ കാഞ്ഞിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.