കൊഡാക്ക ഇഫ്താര്‍ സംഗമവും ഗാര്‍ഹിക തൊഴിലാളികളെ ആദരിക്കലും സംഘടിപ്പിക്കുന്നു

ദോഹ. ഖത്തറില്‍ കലാ-സാംസ്‌കാരിക രംഗത്തും സഹായ സഹകരണ പ്രവര്‍ത്തനങ്ങളിലും കഴിഞ്ഞ 18 വര്‍ഷത്തിലധികമായി സജീവമായ കോട്ടയം ഡിസ്ട്രിക്റ്റ് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നു.
2025 മാര്‍ച്ച് 13-ന് വൈകുന്നേരം 5 മണിക്ക് ഡി റിംഗ് റോഡിലെ റോയല്‍ ഗാര്‍ഡന്‍സില്‍് നടക്കുന്ന സംഗമത്തില്‍ ഖത്തറിലെ വനിതാ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആദരവൊരുക്കുന്നു. സംഗമത്തില്‍ ഗാര്‍ഹിക തൊഴിലാളികളാണ് മുഖ്യാതിഥികള്‍.
ചടങ്ങില്‍ ഐ.സി.സി, ഐ സി ബി എഫ്. ഐ എസ് സി, കെ.ബി എഫ് പ്രസിഡന്റുമാരും മറ്റു വിവിധ കമ്മ്യൂണിറ്റി പ്രമുഖരും പങ്കെടുക്കും.
പ്രസിഡന്റ് മുഹമ്മദ് സിയാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ആശംസാ പ്രസംഗം നിര്‍വഹിക്കും. കൊഡാക്ക പേട്രണ്‍ ഉം ഐ സി ബി എഫ് മാനേജിംഗ് കമ്മറ്റി അംഗവും ആയ റഷീദ് അഹമ്മദ്, ഉപദേശക ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കേകൂറ്റ്, തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും.
ജോര്‍ജ്ജ് ജോസഫ്, ടിജു, അബ്ദുല്‍ കരീം,ടോണി, നിഷാദ്, മഞ്ജു മനോജ്, സിനില്‍, രഞ്ജു, ജിറ്റോ, നീതു വിപിന്‍ റോയ് എന്നിവര്‍ സംഗമത്തിനു നേതൃത്വം നല്‍കും.