ഡോ: കുട്ടീസ് മെഡിക്കല്‍ സെന്റര്‍ ഹെല്‍ത്ത് കെയര്‍ പാക്കേജ് ഫോര്‍ സംസ്‌കൃതി

ദോഹ : സംസ്‌കൃതി ഖത്തര്‍ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഡോ: കുട്ടീസ് മെഡിക്കല്‍ സെന്റര്‍ ഹെല്‍ത്ത് കെയര്‍ പാക്കേജ് ഫോര്‍ സംസ്‌കൃതി എന്ന ആരോഗ്യ പരിചരണ പദ്ധതിക്ക് തുടക്കമിട്ടു. സംസ്‌കൃതി ഖത്തറിന്റെ സോഷ്യല്‍ സര്‍വീസ് വിഭാഗവും ആയി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു .
കുട്ടീസ് ക്ലിനിക്കില്‍ നടന്ന ചടങ്ങില്‍ സംസ്‌കൃതി ഖത്തര്‍ പ്പ്രസിഡണ്ട് സാബിത്ത് സഹീര്‍, ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, സോഷ്യല്‍ സര്‍വീസ് വിഭാഗം കണ്‍വീനര്‍ സന്തോഷ് ഓ. കെ, കുട്ടീസ് മെഡിക്കല്‍ സെന്ററിനെ പ്രതിനിധീകരിച്ചു ഡയറക്ടര്‍ ഡോ: കൃഷ്ണന്‍ കുട്ടി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ: ജിഷ ശങ്കര്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ: ഗോപാല്‍ ശങ്കര്‍, ‘ഒപ്പറേഷന്‍ മാനേജര്‍ ഡോ: ഇസ്‌റ മുഹമ്മദ് എലക്ത്യാര്‍, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അബ്ദുല്‍ ഹക്കീം എന്നിവര്‍ സന്നിഹിതരായിരിന്നു.
പുതിയ പദ്ധതിപ്രകാരം മെഡിക്കല്‍ സേവനങ്ങള്‍ക്കുള്ള പ്രത്യേക കിഴിവ് കൂടാതെ മൂന്ന് പ്രധാന ആരോഗ്യ പരിശോധന പാക്കേജുകളും, അംഗങ്ങള്‍ക്ക് ലഭ്യമാകും.
സംസ്‌കൃതി ഖത്തറിന്റെ സാധുവായ അംഗത്വ കാര്‍ഡ് ഉള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമായിരിക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുക എന്ന് ഭാരവാഹികള്‍ അറിയിച്ചു.