Local News

കെ.കെ കൊച്ച്, കേരളത്തിന് നഷ്ടമായത് സര്‍ഗാത്മക ദലിത് പോരാളിയെ: പ്രവാസി വെല്‍ഫെയര്‍

ദോഹ: ഈയിടെ അന്തരിച്ച ദലിത് ചിന്തകനും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കെ കെ കൊച്ച് അനുസ്മരണം സംഘടിപ്പിച്ച് പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ല. കെ.കെ കൊച്ചിന്റെ മരണത്തിലൂടെ കേരളത്തിന് നഷ്ടമായത് സര്‍ഗാത്മക ദലിത് പോരാളിയെയാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത പ്രവാസി വെല്‍ഫയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ അഭിപ്രായപ്പെട്ടു. ദലിതരുടെ വഴികളില്‍ വെളിച്ചം പകരാനും ദലിത് സമൂഹത്തെ മുന്‍നിരയിലേക്കു കൊണ്ടുവരാനുമുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റെതെന്നും അരികുവല്‍കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി നിരന്തരം ശബ്ദിച്ച ഒരാളായിരുന്നു അദ്ദേഹമെന്നും തുടര്‍ന്ന് സംസാരിച്ചവര്‍ അനുസ്മരിച്ചു.

മാമൂറയില്‍ വെച്ച് നടന്ന സംഗമത്തില്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍, വൈസ് പ്രസിഡണ്ടുമാരായ റഷീദലി , അനീസ് റഹ്‌മാന്‍ മാള, ജില്ലാ പ്രസിഡണ്ട് അമീന്‍ അന്നാര,
ജനറല്‍ സെക്രട്ടറി ഫഹദ് മലപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!