Breaking News

അല്‍-സറാഅത്ത് സീസണ്‍ ആരംഭിക്കുന്നു, പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനം സംഭവിക്കാം

ദോഹ: ഖത്തറില്‍ അല്‍-സറാഅത്ത് സീസണ്‍ ആരംഭിക്കുന്നതിനാല്‍ പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനം സംഭവിക്കാമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാര്‍ച്ച് അവസാനത്തോടെ ആരംഭിച്ച് മെയ് പകുതി വരെ നീണ്ടുനില്‍ക്കുന്ന നാടകീയവും പ്രവചനാതീതവുമായ അന്തരീക്ഷ സാഹചര്യങ്ങളാണ് ഈ സീസണിന്റെ പ്രത്യേകത.

പെട്ടെന്നുള്ള കനത്ത മഴ, സജീവമായ മിന്നല്‍, പ്രാദേശിക പൊടിക്കാറ്റുകള്‍ തുടങ്ങിവക്കും സാധ്യതയുണ്ട്.

‘അല്‍-സറയാത്ത്’ എന്ന പേര് തന്നെ ഈ കാലാവസ്ഥയുടെ ഇടയ്ക്കിടെയുള്ള സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു, ഇത് വൈകുന്നേരങ്ങളില്‍ രൂപം കൊള്ളുകയും പരിമിതമായ പ്രദേശങ്ങളെ ഗണ്യമായ തീവ്രതയോടെ ബാധിക്കുകയും ചെയ്യും.

Related Articles

Back to top button
error: Content is protected !!