ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്കായി ഇഫ്താര്‍ സംഘടിപ്പിച്ച് ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി

ദോഹ. ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലേബര്‍ ക്യാമ്പിലെ പരിമിതമായ സാഹചര്യങ്ങളില്‍ കഴിയുന്ന തൊഴിലാളികള്‍ക്കായി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഇന്‍ഡസ്ട്രിയല്‍ 43 ലെ ലേബര്‍ ക്യാമ്പില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ 400 ഓളം പേര്‍ പങ്കെടുത്തു.
ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ.സി.സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, ഐ.എസ്.സി ജനറല്‍ സെക്രട്ടറി ഹംസ യൂസഫ്, സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ഉപദേശക സമിതി അംഗവും ഐ.സി.ബി.എഫ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ വി ബോബന്‍, ട്രഷറര്‍ ഈപ്പന്‍ തോമസ്, വൈസ് പ്രസിഡന്റ് ഷിബു സുകുമാരന്‍, ജനറല്‍ സെക്രട്ടറിമാരായ ഷെമീര്‍ പുന്നൂരാന്‍, അഷറഫ് നന്നമുക്ക്, മുനീര്‍ പള്ളിക്കല്‍, ബി എം ഫാസില്‍, പി കെ റഷീദ്, ആന്റണി ജോണ്‍, യൂത്ത് വിംഗ് പ്രസിഡന്റ് ദീപക് സി. ജി, ലേഡീസ് വിംഗ് വൈസ് പ്രസിഡന്റ് സുഭലക്ഷ്മി ദിജേഷ്, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ജസീല ഷെമീം, ട്രഷറര്‍ അനൂജ റോബിന്‍, ഐ.സി.സി യൂത്ത് വിംഗ് ചെയര്‍മാന്‍ എഡ്വിന്‍ സെബാസ്റ്റ്യന്‍, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ ജില്ലാ പ്രസിഡന്റുമാര്‍/ ജനറല്‍ സെക്രട്ടറിമാരും, മറ്റ് സംഘടനാ നേതാക്കളും പങ്കെടുത്തു.
ഇന്‍കാസ് എറണാകുളം ജില്ലാ പ്രസിഡന്റ് പി ആര്‍ ദിജേഷ്, വൈസ് പ്രസിഡന്റുമാരായ ഷാജി എന്‍.ഹമീദ്, ഷെമീം ഹൈദ്രോസ്, പി ആര്‍ രാമചന്ദ്രന്‍, ട്രഷറര്‍ ബിനീഷ് കെ അഷറഫ്, ഉപദേശക സമിതി ചെയര്‍മാന്‍ ഡേവിസ് ഇടശ്ശേരി, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിമാരായ കെ.ബി.ഷിഹാബ്, മഞ്ജുഷ ശ്രീജിത്ത്, എം പി മാത്യു, എം എം മൂസ, ജില്ലാ ഭാരവാഹികളായ പി.ടി. മനോജ്, റിഷാദ് മൊയ്തീന്‍, ആന്റു തോമസ്, ബിനു പീറ്റര്‍, അന്‍ഷാദ് ആലുവ, അനിത അഷറഫ്, ബെന്‍സണ്‍ ചാണ്ടി, ബിജു നായര്‍, റെനിഷ് ഫെലിക്‌സ്, എല്‍ദോ എബ്രഹാം, എല്‍ദോസ് സി എ, ജയ രാമചന്ദ്രന്‍, ബിനോജ് ബാബു, സിറിള്‍ ജോസ്, അബു താഹിര്‍, മുഹമ്മദ് നബീല്‍, സിനിക് സാജു, ജോസഫ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി