Local News
ഈദിന്‍ ചേല് പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ. യുവ തലമുറയിലെ പ്രശസ്തനായ മാപ്പിളപ്പാട്ട് ഗാന രചയിതാവ് നസറുദ്ധീന്‍ മണ്ണാര്‍ക്കാടിന്റെ രചനയില്‍ മുഹ് സിന്‍ തളിക്കുളവും മകള്‍ സിയാനയും പാടുന്ന ഈദിന്‍ ചേല് ആല്‍ബത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടും മുന്‍ എംപിയുമായ ടി.എന്‍ പ്രതാപനും മകള്‍ സിയാന പഠിക്കുന്ന തളിക്കുളം പുതിയങ്ങാടി മോഡല്‍ സ്‌കൂളിലെ അധ്യാപിക റിന്‍സി ടീച്ചറും ചേര്‍ന്നാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്.
ഇഫ്ത്താറിനു ശേഷം മുഹ് സിന്‍ വീട്ടില്‍ വെച്ചു നടന്ന ചടങ്ങില്‍ ബന്ധുക്കളും അയല്‍വാസികളും കുടുംബാഗങ്ങളും സൗഹൃദങ്ങളാല്‍ സമ്പന്നമായിരുന്നു.
മകളോടൊപ്പമുള്ള ആദ്യത്തെ ചെറിയ പെരുന്നാള്‍ പാട്ടാണിത്. ആല്‍ബം ചെറിയ പെരുന്നാളിന്ന് റിലീസിനൊരുങ്ങുകയാണ്.