ബനി ഹജര്‍ ഇന്റര്‍ചേഞ്ചിലെ വലത് തിരിവ് മൂന്ന് ദിവസത്തേക്ക് അടച്ചിടും

ദോഹ: അല്‍ റയ്യാന്‍ അല്‍ ജദീദ് സ്ട്രീറ്റില്‍ നിന്ന് ഖലീഫ ബൊളിവാര്‍ഡിലേക്ക് വരുന്ന വാഹനമോടിക്കുന്നവര്‍ക്കായി ബനി ഹജര്‍ ഇന്റര്‍ചേഞ്ചിലെ വലത് തിരിവ് മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) പ്രഖ്യാപിച്ചു.
2025 മാര്‍ച്ച് 26, 27 തീയതികളില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും പുലര്‍ച്ചെ 2 മുതല്‍ രാവിലെ 6 വരെയും മാര്‍ച്ച് 28 വെള്ളിയാഴ്ച പുലര്‍ച്ചെ 3 മുതല്‍ രാവിലെ 7 വരെയുമാണ് റോഡ് അടക്കുക.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന അടച്ചിടല്‍ കാലയളവില്‍, അല്‍ റയ്യാന്‍ അല്‍ ജദീദ് സ്ട്രീറ്റില്‍ നിന്ന് ദോഹയിലേക്ക് വരുന്ന വാഹനമോടിക്കുന്നവര്‍ക്ക് ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച് അണ്ടര്‍പാസ് വഴി തുടരാനും മാപ്പില്‍ കാണിച്ചിരിക്കുന്നതുപോലെ അല്‍ ഷഹാമ സ്ട്രീറ്റിലെ അടുത്ത ലൈറ്റ് സിഗ്‌നലുകളില്‍ യു-ടേണ്‍ എടുത്ത് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാനും കഴിയും.