മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിച്ച് പെരുന്നാള്‍ നിലാവ്

ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിക്കുന്നു. രണ്ട് ദിവസത്തിനകം ഓണ്‍ലൈനിലും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലുമായി പതിനായിരക്കണക്കിനാളുകളിലേക്കെത്തിയ പെരുന്നാള്‍ നിലാവിന്റെ പ്രിന്റ് കോപ്പിയും മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിച്ച് വിതരണം പുരോഗമിക്കുകയാണ്. മീഡിയ പ്‌ളസ് ഓഫീസിന് പുറമേ ഐസിസി, ഐസിബിഎഫ്, സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ തുടങ്ങിയ കേന്ദ്രങ്ങളിലും പെരുന്നാള്‍ നിലാവ് കോപ്പികള്‍ ലഭ്യമാണ്.