പെരുന്നാൾ സന്തോഷം പങ്കുവെച്ച് നടുമുറ്റം ഈദ് സ്നേഹപ്പൊതി

ദോഹ :റമദാനിൻ്റെ വിശുദ്ധ ദിനരാത്രങ്ങൾ അവസാനിക്കുമ്പോൾ പെരുന്നാൾ ആഘോഷം വ്യത്യസ്തമാക്കി നടുമുറ്റം ഖത്തർ. പെരുന്നാൾ ദിവസം ‘ഈദ് സ്നേഹപ്പൊതി’ എന്ന പേരിൽ സൗജന്യ ഭക്ഷണ വിതരണം സംഘടിപ്പിച്ചാണ് നടുമുറ്റം പെരുന്നാൾ ആഘോഷിച്ചത്.
നുഐജയിലെ പ്രവാസി വെൽഫെയർ ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് ഐ സി ബി എഫ് ആക്ടിംഗ് പ്രസിഡൻ്റ് റഷീദ് അഹ്മദ് ഉദ്ഘാടനം ചെയ്തു .നടുമുറ്റം ആക്ടിംഗ് പ്രസിഡൻ്റ് ലത കൃഷ്ണ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഐ സി ബി എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി,ഐ സി സി കൾച്ചറൽ ആക്ടിവിറ്റി കോഡിനേറ്റർ നന്ദിനി,ഐ എസ് സി എം സി മെമ്പർ അസീം, പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറം പ്രസിഡൻ്റ് ആർ .ചന്ദ്രമോഹൻ,വൈസ് പ്രസിഡൻ്റ് റഷീദലി ,നടുമുറ്റം പ്രസിഡൻ്റ് സന നസീം എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.നടുമുറ്റം ജനറൽ സെക്രട്ടറി ഫാത്വിമ തസ്നീം സ്വാഗതവും സ്നേഹപ്പൊതി കോഡിനേറ്റർ സകീന അബ്ദുല്ല നന്ദിയും പറഞ്ഞു.
പെരുന്നാൾ ദിനത്തിൽ ഭക്ഷണത്തിനു പ്രയാസമനുഭവിക്കുന്നവരെ ചേർത്തു പിടിക്കുക എന്ന ഉദ്ദേശത്തോടെയാണ് നടുമുറ്റം ഈദ് സ്നേഹപ്പൊതി സംഘടിപ്പിച്ചത്.കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടുമുറ്റം പെരുന്നാളിൽ സ്നേഹപ്പൊതി വിതരണം തുടങ്ങിയിട്ട്.റമദാൻ അവസാനത്തെ ദിവസങ്ങളാവുന്നതോടെ നടുമുറ്റം ഏരിയകൾ വഴി ആവശ്യക്കാരുടെ എണ്ണം മുൻകൂട്ടി സ്വീകരിച്ചിരുന്നു. ആയിരത്തിലധികം പേർക്കാണ് പെരുന്നാൾ ദിനത്തിൽ സ്നേഹപ്പൊതി കൈമാറിയത്.ബോട്ടുകളിൽ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികൾക്കും ലേബർക്യാമ്പിലുമായി മാത്രം അഞ്ഞൂറിലധികം കിറ്റുകൾ ടീം വെൽഫെയർ അംഗങ്ങളുടെ കൂടി സഹായത്തോടെ കൈമാറി.
സെക്രട്ടറി സിജി പുഷ്കിൻ, കൺവീനർ സുമയ്യ തഹ്സീൻ,സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ജോളി തോമസ്,സജ്ന സാക്കി,അജീന അസീം,അഹ്സന,രമ്യ നമ്പിയത്ത്,ആബിദ സുബൈർ,വാഹിദ നസീർ, വിവിധ ഏരിയ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നല്‍കി