സംസ്‌കൃതി ഖത്തര്‍ ഈദ് മുബാറക് ലൈവ് മ്യൂസിക്കല്‍ ഡാന്‍സ് സ്റ്റേജ് ഷോ ശ്രദ്ധേയമായി

ദോഹ : സംസ്‌കൃതി ഖത്തര്‍ ഈദ് മുബാറക് ലൈവ് മ്യൂസിക്കല്‍ ഡാന്‍സ് സ്റ്റേജ് ഷോ ശ്രദ്ധേയമായി. ഈദുല്‍ ഫിത്വര്‍ ആഘോഷവേളകളുടെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചെറല്‍ സെന്റര്‍ അശോകാ ഹാളിലാണ് സംസ്‌കൃതി ഖത്തര്‍ ഒരുക്കിയ ഇദ് മുബാറക് ലൈവ് മ്യൂസിക്കല്‍ ഡാന്‍സ് സ്റ്റേജ് ഷോ അരങ്ങേറിയത്.
ദോഹയിലെ പ്രശസ്തരായ പതിമൂന്നോളം ഗായിക ഗായകരാണ് മലയാളികള്‍ നെഞ്ചേറ്റിയ മാപ്പിളപ്പാട്ടിശലുകള്‍ക്കൊപ്പം തമിള്‍ മലയാളസിനിമ ഗാനങ്ങളുടെ ശ്രവ്യ വിരുന്നൊരുക്കിയത്.
വടക്കന്‍ മലബാറിലെ പഴയകാല മുസ് ലിം തറവാട്ടിലെ റമദാന്‍ ചെറിയ പെരുനാള്‍ ആഘോഷപെരുമായിലാണ് ഇദ് മുബാറക് സ്റ്റേജ് ഷോ കടന്ന് പോകുന്നത്.
ഇശലുകളുടെ താളങ്ങള്‍ക്കൊപ്പം ഒപ്പന, സൂഫി ഖവാലി , നൃത്യങ്ങള്‍, സിനിമാറ്റിക് ഡാന്‍സുകള്‍ എന്നിവ സമന്വയിപ്പിച്ച് മൂന്നു മണിക്കൂര്‍ നീണ്ട ദൃശ്യവിരുന്നൊരുക്കിയ ഇദ് മുബാറക് ഷോ ഫൈസല്‍ അരിക്കാട്ടിലാണ് സംവിധാനം ചെയ്തത്. ചെറിയ കുട്ടികളടക്കം എഴുപതോളം കലാകാരന്‍മാരും കലാകാരികളുമാണ് ഒരു മാസത്തെ പരിശീലന മികവില്‍ വിവിധ നൃത്ത ഇനങ്ങളിലായി അരങ്ങിലെത്തിയത്.
ആതിര അരുണ്‍ലാല്‍, പ്രവീഷ്, ആതിര സൂരജ് എന്നിവരാണ് നൃത്തങ്ങള്‍ സംവിധാനം ചെയ്തത്. സാങ്കേതിക സഹായം സുരേഷ് പണിക്കര്‍,അതുല്‍, പ്രശാന്ത് ബാബുവും, ചമയം അശ്വനി രഞ്ചിത്,വിഷ്വല്‍ സൗണ്ട് എഡിറ്റിങ് ഷമീല്‍,രാഹുല്‍ കല്ലുങ്കല്‍ എന്നിവരാണ് നിര്‍വഹിച്ചത്
സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം,കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ സുധീര്‍ എളന്തോളി, സംസ്‌കൃതി നജ്മ യൂണിറ്റ് പ്രസിഡന്റ് തോമസ് കുര്യന്‍,സെക്രട്ടറി അനില്‍, പ്രോഗ്രാം കണ്‍വീനര്‍ സിനു തോമസ് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ഷിമ,അര്‍ച്ചന, സിനി,ജെസ്മി രവിമണിയൂര്‍,അരുണ്‍ ലാല്‍,
മിജു, ഗഫൂര്‍, ഷിനൂപ്, അതുല്‍, മൈക്കിള്‍,രാജേഷ്, രാഹുല്‍,എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.