ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ദോഹ. ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് മെയ് 29ന്, ഐ.സി.സി അശോകാ ഹാളില്‍ സംഘടിപ്പിക്കുന്ന ‘യൂത്ത് ബീറ്റ്സ് 2025’ ന്റെ മുന്നോടിയായി വിപുലമായ യൂത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സല്‍വ റോഡിലെ സാത്തര്‍ റസ്റ്റോറന്റ് ഹാളില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ വിവിധ ജില്ലകളില്‍ നിന്നായി നൂറിലധികം യൂത്ത് വിംഗ് ഭാരവാഹികള്‍ പങ്കെടുത്തു.
ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് പ്രസിഡന്റ് ദീപക് ചുള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ട്രഷറര്‍ ഈപ്പന്‍ തോമസ്, വൈസ് പ്രസിഡന്റുമാരായ സി.താജുദ്ദീന്‍, വി.എസ്. അബ്ദുള്‍ റഹ്‌മാന്‍, ഉപദേശക സമിതി അംഗവും യൂത്ത് വിംഗ് ഇന്‍ചാര്‍ജ്ജുമായ കെ.വി. ബോബന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ‘യൂത്ത് ബീറ്റ്സ് 2025’ ന്റെ വിജയത്തിനായി വിവിധ സബ്കമ്മിറ്റികള്‍ക്ക് രൂപം നല്‍കി.
പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശിഹാബ് നരണിപ്പുഴ നേതൃത്വം നല്‍കി. ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കി, ഖത്തര്‍ അമീറില്‍ നിന്നും ഗോള്‍ഡ് മെഡല്‍ നേടിയ ഇന്‍കാസ് യൂത്ത് വിംഗ് കാസര്‍ഗോഡ് ജില്ലാ അംഗം ജയകാന്തിനെ ചടങ്ങില്‍ ആദരിച്ചു. യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി റിഷാദ് മൊയ്ദീന്‍ സ്വാഗതവും, ട്രഷറര്‍ ചെറില്‍ ഫിലിപ്പ് നന്ദിയും പറഞ്ഞു.