ഓട്ടിസം ബാധിച്ചവര്‍ക്കുള്ള പ്രത്യേക പരിചരണം അടയാളപ്പെടുത്തി ശൈഖ മൗസയുടെ പോസ്റ്റ് വൈറലാകുന്നു

ദോഹ. ഓട്ടിസം ബാധിച്ച വ്യക്തികള്‍ക്ക് തുടര്‍ച്ചയായ പിന്തുണ, മനസ്സിലാക്കല്‍, ഉള്‍പ്പെടുത്തല്‍ എന്നിവയുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, ലോക ഓട്ടിസം ദിനത്തില്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ പങ്കുവെച്ച സന്ദേശം വൈറലാകുന്നു.
ഓട്ടിസം പരിചരണത്തില്‍ നാം വളരെ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, ഓട്ടിസം ബാധിച്ച ഓരോ കുട്ടിക്കും മുതിര്‍ന്നവര്‍ക്കും സംതൃപ്തമായ ജീവിതം നയിക്കാനും സമൂഹത്തിന് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കാനും കഴിയുമെന്ന് ഉറപ്പാക്കാന്‍ ഇനിയും ഒരു നീണ്ട യാത്ര മുന്നിലുണ്ടെന്ന് അവര്‍ ഊന്നിപ്പറഞ്ഞു.