ദോഹ ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയന്‍ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന് ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ കൗണ്‍സില്‍ അംഗീകാരം

ദോഹ: ദോഹ ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയന്‍/അപ്പര്‍ ഇന്‍ഫര്‍മേഷന്‍ റീജിയന്‍ , സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ റീജിയന്‍ എന്നിവയുടെ മാനേജ്മെന്റിനായി ഖത്തര്‍ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന് ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഒന്നാം ഘട്ടം വിജയകരമായി നടപ്പിലാക്കിയതിനെത്തുടര്‍ന്നാണിത്.
ഖത്തറിന് വടക്കുള്ള അന്താരാഷ്ട്ര ജലാശയങ്ങളിലൂടെയുള്ള വ്യോമഗതാഗത മാനേജ്മെന്റിനെ ഉള്‍ക്കൊള്ളുന്ന രണ്ടാം ഘട്ടം, വ്യോമാതിര്‍ത്തി നവീകരണത്തിന്റെ പ്രയോജനങ്ങള്‍ പൂര്‍ണ്ണമായി സാക്ഷാത്കരിക്കുന്നതിനുള്ള ഒരു നിര്‍ണായക ഘട്ടമാണ്.