ഖത്തര്‍ പൊതുഗതാഗത മാസ്റ്റര്‍ പ്ലാന്‍ വികസിപ്പിക്കാന്‍ മന്ത്രാലയം ആരംഭിച്ചു

ദോഹ: ഖത്തര്‍ പൊതുഗതാഗത മാസ്റ്റര്‍ പ്ലാന്‍ വികസിപ്പിക്കാന്‍ മന്ത്രാലയം ആരംഭിച്ചു. കൂടുതല്‍ കാര്യക്ഷമവും മത്സരാധിഷ്ഠിതവുമായ പൊതുഗതാഗത സംവിധാനം സൃഷ്ടിക്കുന്നതിനും ഖത്തറിന്റെ ദ്രുതഗതിയിലുള്ള നഗരവളര്‍ച്ചയ്ക്കും സുസ്ഥിരതയോടുള്ള പ്രതിബദ്ധതയ്ക്കും ഇടയില്‍ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും, ആത്യന്തികമായി കൂടുതല്‍ കാര്യക്ഷമവും ഭാവിക്ക് അനുയോജ്യമായതുമായ പൊതുഗതാഗത സംവിധാനത്തിലേക്ക് നയിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഖത്തര്‍ പൊതുഗതാഗത മാസ്റ്റര്‍ പ്ലാന്‍.
പ്രവേശനക്ഷമതയും കവറേജും മെച്ചപ്പെടുത്തുക, സേവന വിശ്വാസ്യത വര്‍ദ്ധിപ്പിക്കുക, ഏറ്റവും പുതിയ പുരോഗതികളുമായി പൊരുത്തപ്പെടുന്ന നൂതന മൊബിലിറ്റി പരിഹാരങ്ങള്‍ കണ്ടെത്തുക എന്നിവയും ക്യുപിടിഎംപി ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.