Local News
ജി മാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ കീസയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ സുവൈദ് ഗ്രൂപ്പിന്റെ ജി മാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ കീസയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഫായിസ് ആബിദ് അലി, ഖാലിദ് നാജി എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.വി.വി.ഹംസ, ഡയറക്ടര്‍മാര്‍, പി.ആര്‍.ഒ മുഹമ്മദ് മുസ്തഫ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
