Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

തലമുറകള്‍ക്കായി കുടുംബ വ്യവസായത്തിന്റെ ശക്തിയെ വിശകലനം ചെയ്യുന്ന ബിസിനസ് കോണ്‍ക്‌ളേവ് മേയ് 5ന് കോഴിക്കോട്

കോഴിക്കോട് . കുടുംബ വ്യവസായത്തെ അടുത്ത തലമുറയിലേക്ക് വിജയകരമായി കൈമാറാന്‍ ആവശ്യമായ തന്ത്രങ്ങളും മൂല്യങ്ങളും പങ്കുവെക്കുന്ന ബിസിനസ് കോണ്‍ക്‌ളേവ് 2025 ദ പവര്‍ ഓഫ് ഫാമിലി ബിസിനസ് മേയ് 5ന് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ നീണ്ടുനില്‍ക്കുന്ന ഈ പരിപാടി, പുതിയ തലമുറയിലേക്കുള്ള ബിസിനസ് പൈതൃകത്തിനുള്ള വഴികള്‍ തുറന്ന് കാണിക്കും.

”കുടുംബ വ്യവസായം തലമുറകളിലേക്ക് വിജയകരമായി കൈമാറാന്‍ സമ്പത്ത് മാത്രം പോര. അതിന്റെ അടിസ്ഥനമായ മൂല്യങ്ങളും പ്രവര്‍ത്തന രീതി കൂടി പകര്‍ന്നുകൊടുക്കണം. ഈ വിജയത്തിന്റെ രഹസ്യങ്ങളാണ് ഐടിസിസി ബിസിനസ് കോണ്‍ക്ലേവ് വെളിപ്പെടുത്തുന്നത്.”

മനുഷ്യ സേവകനായി അറിയപ്പെടുന്ന മോഹന്‍ജി , മാനേജ്‌മെന്റ് ചിന്തകനും സംസ്‌കാര വിദഗ്ധനുമായ സന്തോഷ് ബാബു, ബിസിനസ് തന്ത്രജ്ഞനും കോച്ചുമായ ധു ഭാസ്‌കരന്‍ , മെന്ററും വളര്‍ച്ചാ വിദഗ്ധനുമായ വി.കെ. മാധവ് മോഹന്‍,
പ്രചോദനാത്മക പരിശീലക സഹല പര്‍വീന്‍, കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്റ് സി.എസ്. അഷീക്ക് എ.എം, ഡിജിറ്റല്‍ ലെഗസി ആര്‍കിടെക്റ്റ് സുരേഷ് കുമാര്‍ തുടങ്ങി വ്യവസായ മേഖലയിലെ പ്രശസ്തരും പ്രചോദനാത്മകമായ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയവരുമായ പ്രമുഖര്‍ ബിസിനസ് കോണ്‍ക്‌ളേവില്‍ സംസാരിക്കും.

ബിസിനസ് പൈതൃക സംരക്ഷണം, തലമുറമാറ്റത്തിനുള്ള തന്ത്രങ്ങള്‍, ബിസിനസ്സില്‍ നീതിയും മൂല്യങ്ങളും, സാങ്കേതിക വിദ്യയുടെ ഊര്‍ജ്ജം, ധനകാര്യ ഭദ്രതയും നിക്ഷേപ തന്ത്രങ്ങളും, യുവതലമുറക്ക് വേണ്ടി പ്രത്യേകം സെഷനുകള്‍ ബിസിനസ് ലീഡര്‍ഷിപ്പ്, നവീകരിച്ച കാഴ്ചപ്പാട് തുടങ്ങിയ വിഷയങ്ങള്‍ ബിസിനസ് കോണ്‍ക്‌ളേവ് കൈകാര്യം ചെയ്യും.
കുടുംബ വ്യവസായം സുസ്ഥിരവും ദീര്‍ഘകാല വിജയം ഉറപ്പുവരുത്തുന്നതുമാക്കാന്‍ സഹായകമായ ഈ
ബിസിനസ് കോണ്‍ക്‌ളേവ് വ്യവസായികള്‍, സംരംഭകര്‍, മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍, കുടുംബബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നവര്‍ എന്നിവര്‍ക്ക് പ്രയോജനപ്പെടും.

പങ്കെടുക്കാനാ ഗ്രഹിക്കുന്നവര്‍ 0091 75929 15555 /0091 92495 11111 എന്നീ നമ്പറുകളിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.
https://indotransworld.org/registration എന്ന ലിങ്കില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യവുമുണ്ട്.

Related Articles

Back to top button