Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ. ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി ദോഹയിലെ ഹമദ് ബ്ലഡ് ഡോണര്‍ സെന്ററില്‍ വച്ച് നടത്തിയ രക്തദാന ക്യാമ്പ് ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്ത്രീകളടക്കം ഏതാണ്ട് ഇരുനൂറോളം ആളുകള്‍ രക്തം ന്ല്‍കാന്‍ എത്തിയിരുന്നു. ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഏഴാമത് രക്തദാന ക്യാമ്പാണ് വെള്ളിയാഴ്ച നടന്നത്.

ഐ.സി.സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. ഐ സ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്‌മാന്‍ ഐ സി സി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗ്ഗലു, ഐ സി സി ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, ഐ സി ബി എഫ് വൈസ് പ്രസിഡന്റ് ദീപക് കുമാര്‍ ഷെട്ടി, മാനേജിംഗ് കമ്മിറ്റി മെമ്പര്‍മാരായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സെറീന അഹദ്, ഐ സ് സി മാനേജിങ് കമ്മിറ്റി മെമ്പര്‍ നിഹാദ് അലി, ഐ.സി.ബി. എഫ് മുന്‍ ആക്ടിങ് പ്രസിഡന്റ് വിനോദ് വി. നായര്‍, , ഒ ഐ സി സി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് കെ കെ ഉസ്മാന്‍, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ ജനറല്‍, സെക്രട്ടറിമാരായ ബഷീര്‍ തുവാരിക്കല്‍,അബ്ദുല്‍ മജീദ് , ട്രഷറര്‍ ഈപ്പന്‍ തോമസ്, വിവിധ സംഘടനാ ഭാരവാഹികളായ കെ.ആര്‍ ജയരാജ്, ഗോപിനാഥ് മേനോന്‍ , ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റ്മാര്‍, ജനറല്‍ സെക്രട്ടറിമാര്‍, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ യൂത്ത് വിംഗ് ഭാരവാഹികള്‍ മുതലായവര്‍ സംബന്ധിച്ചു.

എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ പുന്നൂരാന്‍, ജനറല്‍ സെക്രട്ടറി പി.ആര്‍. ദിജേഷ്, ട്രഷറര്‍ എം പി മാത്യു, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഡേവിസ് എടശ്ശേരി, ഷിജു കുര്യക്കോസ്, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് റിഷാദ് മൈതീന്‍, ജില്ലാ വൈസ് പ്രസിഡന്റ്മാരായ എം എം മൂസ, ഷിജോ തങ്കച്ചന്‍, ജില്ലാ സെക്രട്ടറിമാരായ അന്‍ഷാദ് ആലുവ, ഹരികൃഷ്ണന്‍ കെ , അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ വര്‍ഗീസ് വര്‍ഗീസ്, ജില്ലാ കമ്മിറ്റി മെമ്പര്‍മാരായ സിറിള്‍ ജോസ്, ഡാസില്‍ ജോസ്, അശ്വിന്‍ കൃഷ്ണ , സിനിക് സാജു , ബേസില്‍ തമ്പി, മുഹമ്മദ് നബില്‍, ഷാജി എം ഹമീദ്, സോണി ജോസഫ്, വിനോദ് സേവ്യര്‍, ജെറിന്‍ ജോര്‍ജ് , അന്‍സാര്‍ എം എ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ക്യാമ്പിനോടനുബന്ധിച്ച് ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് കാമ്പെയിനും സംഘടിപ്പിച്ചിരുന്നു.

Related Articles

Back to top button