
Uncategorized
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്
ദോഹ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഊഷ്മളമായ വരവേല്‍പ്പ് . ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
റിയാദിലെ ഗള്‍ഫ് ഉച്ചകോടി കഴിഞ്ഞ് ഖത്തര്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച യുഎസ് പ്രസിഡന്റിന്റെ വിമാനത്തിന് അമീരി വ്യോമസേനയുടെ ഒരു കൂട്ടം വിമാനങ്ങള്‍ അകമ്പടി സേവിച്ചു.