
Breaking News
പ്രതീക്ഷ നല്‍കുന്ന ഗള്‍ഫ്-യുഎസ് ഉച്ചകോടി
ദോഹ. ഇന്ന് റിയാദിലെ റിറ്റ്സ്-കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ഗള്‍ഫ്-യുഎസ് ഉച്ചകോടി വിവിധ അന്താരാഷ്ട്ര വിഷയങ്ങളില്‍ പ്രതീക്ഷ നല്‍കുന്നതാണ്.
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ഭരണാധികാരികള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ പങ്കെടുത്ത ഉച്ചകോടി പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടുന്നതായിരുന്നു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി, അമീറിനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുത്തു.