Local News
സംസ്‌കൃതി ഖത്തര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് രണ്ടാം സീസണ്‍ ആരംഭിച്ചു

ദോഹ. സംസ്‌കൃതി ഖത്തര്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ രണ്ടാം സീസണ്‍ ആരംഭിച്ചു. മേയ് 18 മുതല്‍ 23 വരെ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം, മെയ് 18 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക്, റയ്യാനിലെ അബ്‌സൊല്യൂട്ട് സ്‌പോര്‍ട്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ.പി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. സംസ്്കൃതി സൗത്ത് മേഖല പ്രസിഡന്റ് റിജോ അദ്ധ്യക്ഷനായ ചടങ്ങില്‍, സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍ സംസ്്കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, പ്രവാസി ക്ഷേമബോര്‍ഡ് ഡയറക്ടര്‍ ഇ.എം.സുധീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൗത്ത് മേഖല സെക്രട്ടറി ജിജേഷ് കൊടക്കല്‍ സ്വാഗതവും ദോഹ സെന്റര്‍ യൂണിറ്റ് സെക്രട്ടറി മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

