Breaking News
അമീരീ കപ്പ് 75 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞു

ദോഹ. അമ്പത്തി മൂന്നാമത് അമീരി കപ്പിന് തുടക്കം മുതല്‍ തന്നെ വമ്പിച്ച പ്രതികരണമാണ് കാല്‍പന്തുകളിയാരാധകരില്‍ നിന്നും ഉണ്ടാകുന്നതെന്നും ഇതിനകം തന്നെ 75 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞതായും സംഘാടക സമിതി വ്യക്തമാക്കി.
44,828 സീറ്റുകളുള്ള വേദിയില്‍ നിറഞ്ഞു കവിയുന്ന പ്രേക്ഷകര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരാധകര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുടെ ഒരു ശ്രേണിയാണ് ഒരുക്കിയിരിക്കുന്നത്. ഓണ്‍ ലൈനായാണ് ടിക്കറ്റുകള്‍ ലഭിക്കുക.
ടിക്കറ്റുകള്‍ക്ക് 50 റിയാല്‍, 30 റിയാല്‍, 10 റിയാല്‍ എന്നിങ്ങനെയാണ് വില, ഓരോ വ്യക്തിക്കും പത്ത് ടിക്കറ്റുകള്‍ വരെ വാങ്ങാം.

