Breaking News
കോഴിക്കോട് ബേപ്പൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ : ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിച്ചിരുന്ന ടൂള്‍സ് കോര്‍ണര്‍ എന്ന സ്ഥാപനത്തിന്റെ ഉടമ ബേപ്പൂര്‍ അരക്കിണര്‍ സ്വദേശി ആനക്കോട്ട് കുനിയില്‍ ദ്വാരക ഹൗസില്‍ പുഷ്പരാജന്‍ (66) എന്ന സഹോദരന്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.
പിതാവ് : കേശവന്‍ നായര്‍ , മാതാവ് : ഭാര്‍ഗ്ഗവി അമ്മ
ഭാര്യ : ലത.
മക്കള്‍ : അഞ്ജലി , അക്ഷയ്
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു


